കോവിഡ് 19: ഷാർജയിൽ പുറംകടലിൽ ഒറ്റപ്പെട്ട് മലയാളികള്‍; കപ്പൽ തുറമുഖത്തടുപ്പിയ്ക്കാൻ അനുവദിച്ചില്ല

Jaihind News Bureau
Saturday, March 14, 2020

ഷാർജ: കോവിഡ് ജാഗ്രതയെത്തുടർന്ന് ഷാർജയിലെ പുറംകടലിൽ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർ. ഇറാനിൽ പോയി വന്നതിനാൽ കപ്പൽ ഷാർജ തുറമുഖത്തടുപ്പിയ്ക്കാൻ അനുവദിച്ചില്ല. അഞ്ച് ദിവസമായി കപ്പൽ പുറംകടലിലാണ്. കപ്പലില്‍ 12 ജീവനക്കാരാണുള്ളത്. കപ്പലിലുള്ള ഏഴ് ഇന്ത്യക്കാരിൽ മൂന്ന് പേർ മലയാളികളാണ്.