സംസ്ഥാനത്ത് രണ്ടുദിവസം പൂര്‍ണനിയന്ത്രണം ; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

 

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടുദിവസം പൂര്‍ണനിയന്ത്രണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി. അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണം. അവധിയില്ലാത്ത സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണം. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നേരത്തെ രജിസ്റ്റർ ചെയ്ത ചടങ്ങുകൾ നടത്തണം.  അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്നും  500 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിച്ചുവെന്നും  സഞ്ജയ്കുമാര്‍ ഗുരുദീന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Comments (0)
Add Comment