കടുപ്പിച്ച് കർണാടക ; കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന്‍

Monday, August 30, 2021

ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം .കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.