കോവിഡ് വ്യാപനം തടയൽ; രമേശ് ചെന്നിത്തല ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Tuesday, March 17, 2020

തിരുവനന്തപുരം: കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യ വിദഗ്ധരുമായി കന്‍റോൺമെന്‍റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ എബ്രഹാം വർഗീസ്, ഡോ ശ്രീജിത്ത്, ഡോ സുൽഫി, ഡോ നിയാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.