ആശുപത്രികളിലെ ഓക്സിജന്‍, വെന്‍റിലേറ്റര്‍ ബെഡുകള്‍ കുറച്ച് കേന്ദ്രം ; കൊവിഡിനിടയിലെ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി

Jaihind Webdesk
Sunday, June 6, 2021

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോഴും ഓക്സിജന്‍, ഐ.സി.യു, വെന്‍റിലേറ്റര്‍ ബെഡുകള്‍ കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആശുപത്രികളില്‍ 2020 സെപ്തംബര്‍ മുതല്‍ ജനുവരി 2021 വരെയുള്ള കാലയളവില്‍ മോദി സര്‍ക്കാര്‍ 36 ശതമാനം ഓക്സിജന്‍ ബെഡുകളും 46 ശതമാനം ഐ.സി.യു ബെഡുകളും 28 ശതമാനം വെന്റിലേറ്റര്‍ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.