കൊവിഡ് മരണനിരക്കിലെ വര്‍ധന : അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം

Jaihind Webdesk
Wednesday, June 2, 2021

 

തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. എം.കെ മുനീർ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.   രണ്ടാം തരംഗത്തിൽ അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നു. സർക്കാർ കൊവിഡ് മരണനിരക്ക് കുറച്ചുകാണിക്കുന്നെന്നും പ്രതിപക്ഷം. മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നു. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതിനിടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് പ്രമേയം അവതരിപ്പിക്കുക. എത്രയും വേഗം വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നും ഇതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെടും. സഭയില്‍ നന്ദി പ്രമേയ ചര്‍ച്ച ഇന്നും തുടരും.