വീസ കിട്ടിയിട്ടും യുഎഇയിലേക്ക്‌ എൻട്രി ഇല്ല ! എയർപോർട്ടിൽ കുടുങ്ങി മലയാളികളും; കൊറോണയിൽ കൂടുതൽ കർശന നടപടികൾ

Tuesday, March 17, 2020

ദുബായ് : കൊറോണ ആശങ്ക മൂലം , ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരുന്നവർക്ക് വീസാ വിലക്ക്  കൂടുതൽ കർശനമാക്കി. ഇതോടെ  നേരത്തെ അനുവദിച്ച സന്ദർശക വീസകളും അധികൃതർ റദ്ദാക്കിയെന്ന് നിരവധി പേർ പരാതിപെട്ടു. മലയാളികൾ ഉൾപ്പടെ നിരവധിപേരുടെ യാത്ര  ഇതുമൂലം തടസപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് അനുവദിച്ച വിസിറ്റ് വീസകളും ഉടൻ റദ്ദാക്കാൻ ഫെഡറൽ അതോറിറ്റി തീരുമാനിച്ചത്.