ദുബായ് : ലോകം പ്രതീക്ഷയോടെ കാത്തിരുന്ന, വേള്‍ഡ് എക്‌സ്‌പോ 2020 എന്ന ലോക വ്യാപാര മാമാങ്കം ഒരു വര്‍ഷം നീട്ടിവെക്കാന്‍ ശുപാര്‍ശ ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളും സംഘാടകരും ഉള്‍പ്പടെയുള്ള സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഈ ശുപാര്‍ശ അന്തിമ തീരുമാനത്തിന് , ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എക്‌സിബിഷന്‍സിന് വിട്ടിരിക്കുകയാണ്. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ വരെ, ആറുമാസക്കാലം നീണ്ടനില്‍ക്കുന്ന മേളയാണ്, ഇതോടെ അനിശ്ചിതത്വത്തിലായത്. മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കന്‍ മേഖലയില്‍ ഇതാദ്യമായണ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയ്ക്ക് ദുബായ് നഗരത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുത്തത്. 2015 ല്‍ ഇറ്റലിയിലെ മിലാനിലാണ് മേള നടന്നത്.