രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 12,000 കടന്നു; മരണം 414 ആയി

Jaihind News Bureau
Thursday, April 16, 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 12,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 37 മരണങ്ങളും 941 കൊവിഡ് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 414 ആയി. 1,488 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പൂനെ, ബംഗളുരു, ആഗ്ര എന്നിവിടങ്ങളിൽ ഇന്ന് കൊവിഡ് മരണങ്ങൾ ഉണ്ടായി. ധാരാവിയിൽ 11 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 165 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗികളുടെ എണ്ണം 3,081 പിന്നിട്ടു.

തമിഴ്നാട് 25, ഹരിയാന 9, ആഗ്രയിൽ 19, കർണാടക 34 എന്നിങ്ങനെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ പിസ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ അടുത്തിടപഴകിയ 72 കുടുംബങ്ങളോട് ക്വാറന്‍റൈനിൽ പോകാൻ നിർദേശിച്ചു.