ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് എ.കെ ആന്റണി എം.പി 2.18 കോടി രൂപ അനുവദിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
വെന്റിലേറ്റർ (10 എണ്ണം), ഐ.സി.യു (16), ഓക്സിജൻ കോൻസ്റ്റൻഡർ (12), മൾട്ടി പാരാ മോണിറ്റർ (30), ഡിപ്രിബേറ്റർ (12)
സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം(6), ഇൻഫ്യൂഷൻ പമ്പ് (30), ഓക്സിജൻ മാസ്ക് (5000) തുടങ്ങിയവ അടക്കമുള്ള 14 തരം അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ സ്ഥാപിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇന്നലെ ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഇതു സംബന്ധിച്ച കത്ത് എ.കെ ആന്റണി കൈമാറി. ഈ തുക വിനിയോഗിച്ച് പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പിലാക്കുന്നതിനും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനുമുള്ള ചുമതല ജില്ലാ കളക്ടർക്കാണ്.