കൊവിഡ്: യു എ ഇയില്‍ ഒരാള്‍ കൂടി മരിച്ചു; 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി രോഗം, ആകെ രോഗികള്‍ 570 ആയി

Jaihind News Bureau
Sunday, March 29, 2020

ദുബായ് : യു എ ഇയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.  രാജ്യത്ത് 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി കോവിഡ് രോഗം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികളുടെ എണ്ണം 570 ആയി. 47 വയസുകാരിയായ അറബ് വനിതയാണ് മരിച്ചത്. ഇതിനിടെ, മൂന്ന് പേര്‍ക്ക് രോഗവിമുക്തി നേടാനായതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.