കോവിഡ് 19: പത്തനംതിട്ടയിൽ പത്തുപേരുടെ പരിശോധന ഫലം നെഗറ്റീവ്

Jaihind News Bureau
Friday, March 13, 2020

പത്തനംതിട്ട: പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പത്തുപേർക്കുകൂടി കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം. ഇന്ന് രാവിലെയാണ് നിരീക്ഷണത്തിലുള്ള പത്തുപേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇനി 23 പേരുടെ പരിശോധനഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇതിൽ 12 പേരുടെ പരിശോധന ഫലം ഇന്ന് പുറത്തുവരും. 31 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

ജില്ലയിൽ 1237 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അതിനിടെ തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച ആളിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. വിദേശരാജ്യങ്ങളിൽ നിന്നുള്ള 19 പേർ പ്രത്യേക നിരീക്ഷണത്തിലാണ്.