കൊവാക്സിന് ഡബ്ല്യൂഎച്ച്ഒ അംഗീകാരം ഉടന്‍ ലഭിക്കും

ന്യൂഡല്‍ഹി : കൊവാക്സിന് ഉടന്‍ ഡബ്ല്യൂഎച്ച്ഒ അംഗീകാരം ലഭിക്കും. ആറ് ആഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. കൊവാക്സിന്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം രാജ്യത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത് 8 ലക്ഷം മരണങ്ങളെന്ന് ദേശീയ ആരോഗ്യമിഷൻ. മരണനിരക്ക് കൂടാൻ കാരണം കൊവിഡാണെന്നാണ് വിലയിരുത്തൽ. ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസതടസവും മൂലമാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ മാസങ്ങളിൽ മരിച്ചത് നാല് ലക്ഷത്തിൽ താഴെ പേരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണകണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്ന് ആരോഗ്യമിഷന്‍റെ കണക്കുകളിൽ വ്യക്തമാക്കുന്നു.

Comments (0)
Add Comment