അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Jaihind Webdesk
Saturday, January 22, 2022

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.15നാണ് കേസ് പരിഗണിക്കുന്നത്. കേസിൽ 4 പുതിയ സാക്ഷികളെ ഇന്ന് വിസ്തരിക്കും.

ദിലീപിനെതിരെ കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. സഹോദരൻ അനൂപ് ദിലീപിന്‍റെ സഹോദരിയുടെ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്‍റെ മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ.