മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍; വിധി ഏപ്രില്‍ 12-ന്

Jaihind Webdesk
Thursday, April 4, 2024

 

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹർജിയില്‍ ഏപ്രില്‍ 12-ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. ഇന്ന് ഹർജി പരിഗണിക്കെ കോടതി നേരിട്ട് കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം എന്ന മുന്‍ ആവശ്യം തിരുത്തിയാണ് മാത്യു കുഴല്‍നാടന്‍, കോടതി നേരിട്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. കേസിൽ ഈ മാസം 12-ന് കോടതി വിധിപറയും.

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഫെബ്രുവരി 29-നാണ് മാത്യു കുഴൽനാടൻ ‌ഹർജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് ഹർജിയിലെ ആരോപണം. പിണറായി വിജയനും വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.

എന്നാൽ ആദായ നികുതി സെറ്റിൽമെന്‍റ് ബോര്‍ഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും ഹർജി തള്ളണമെന്നുമാണ് വിജിലൻസിന്‍റെ ആവശ്യം. ഇതുസംബന്ധിച്ച് ശക്തമായ വാദപ്രതിവാദങ്ങൾ നേരത്തെ കോടതിയിൽ നടന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി കൊണ്ടാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. ഹർജിയിലെ കോടതി വിധി എതിരായാല്‍