പോലീസ് റിപ്പോര്‍ട്ട് തള്ളി കോടതി ; രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്

Thursday, October 24, 2024


തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി.തെരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കേണ്ടെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു.

നിയമസഭ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.നവംബര്‍ 13 വരെയാണ് എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.പൊലീസ് റിപ്പോര്‍ട്ട് തളളിയാണ് കോടതിയുടെ ഉത്തരവ്.അതെസമയം ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.