അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ഡി അജിത് കുമാറിന് തിരിച്ചടി. വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഏറെനാളുകളായി തുടരുന്ന കേസിലാണ് ഇന്ന് വിധി പ്രസ്താവമുണ്ടായിരിക്കുന്നത്. കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം ഉള്‍പ്പെടെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശിയായ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അന്വേഷണത്തില്‍ അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് കോടതി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഏതൊരു സാഹചര്യത്തിലും അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍് സ്വീകരിച്ചിരുന്നത്. അതിന് ഒരു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. കോടതി അത് ശരിവയ്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തള്ളിയത്.