പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്ന കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് കോടതിയുടെ നോട്ടീസ്

Jaihind Webdesk
Thursday, August 12, 2021

ഇരിഞ്ഞാലക്കുട : തെരഞ്ഞെടുപ്പ് കേസില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍റെ ഹർജിയിലാണ് കോടതി നടപടി. പ്രൊഫസറല്ലാത്ത ബിന്ദു പ്രൊഫസർ എന്ന് പേരിന്‍റെ കൂടെ ചേർത്ത് വോട്ട് തേടിയെന്നാണ് ഹർജിയിലെ ആരോപണം.

ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ആവശ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ആവശ്യം. ആർ ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഉണ്ണിയാടന്‍ ഹർജിയില്‍ ആവശ്യപ്പെട്ടു.