പെരിയ ഇരട്ടക്കൊല: പിണറായിയുടെ പോലീസ് നീതിപൂര്‍വ്വമല്ല: ഹൈക്കോടതി

കൊച്ചി: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം ഗുണ്ടകള്‍ വെട്ടിക്കൊന്ന കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി കേരള പോലീസിനെതിരെ നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. പോലീസിന്റെ അന്വേഷണത്തെ ഇഴകീറി വിമര്‍ശിച്ചാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടിരിക്കുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുക. കൊലപാതകം നടത്തിയത് സി.പി.എം ആകാമെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളേക്കാള്‍ അന്വേഷണ സംഘം കേട്ടത് പ്രതികളുടെ മൊഴിയാണെന്നും. ഇരകളുടെയുടെയും കുടുംബത്തെയും അന്വേഷണ സംഘം പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം വെച്ച് വിചാരണ ചെയ്താല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. ഈ കുറ്റപത്രം കോടതി റദ്ദാക്കി. പ്രതികള്‍ കൊലപാതക ശേഷം പാര്‍ട്ടി ഓഫീസില്‍ പോയതിനെ ഗൗരവമായി പരിഗണിച്ചില്ല. ഫോറന്‍സിക സര്‍ജ്ജന്റെ മൊഴി യഥാസമയത്ത് രേഖപ്പെടുത്തിയില്ല. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആറില്‍ നിന്ന് വ്യക്തമാണ്. പോലീസിന് രാഷ്ട്രീയ ചായ്‌വുണ്ടായി -കോടതി വിമര്‍ശിച്ചു.

Comments (0)
Add Comment