എകെജി സെന്ററിന്റെ പേരില്‍ ബിസിനസ് തുടങ്ങിയ മുഖ്യമന്ത്രിയുടെ മകളുടെ വീട്ടില്‍ ഇനി അന്വേഷണ ഏജന്‍സികളുടെ അന്വേഷണ കാലമാണ് വരുന്നത്. വീണാ വിജയന്റെ കമ്പനി കള്ളപ്പണവും മാസപ്പടിയും സ്വീകരിച്ചുവെന്ന കേസില്‍ എസ് എഫ് ഐ ഒ നല്‍കിയ കുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സ്വീകരിച്ചു. കുററപത്രത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ഈ നടപടി
: എക്സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ഉന്നയിച്ച കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് കോടതി വിലയിരുത്തല്‍. പ്രതികളായ വീണ വിജയനും സിഎംആര്‍എല്‍ ഉടമകള്‍ ആയ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള കുറ്റപത്രം വിചാരണവരെ എത്തിക്കുക എന്ന നിയമപോരാട്ടം വിജയിച്ചതിലൂടെ എസ്എഫ്ഐഒ വളരെ നിര്‍ണ്ണായകമായ ഘട്ടം പിന്നിട്ടിരിക്കുകയാണ്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് അടത്തു തന്നെ നോട്ടീസ് അയയ്ക്കും. ഇതില്‍ നാലുപ്രതികള്‍ സ്ഥാപനങ്ങളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍,