ഇടുക്കി : കുമളിയിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ദിനേഷ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. രണ്ട് വർഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പ് നൽകിയിരുന്നതായും പറയുന്നു. എന്നാൽ ഇന്ന് രാവിലെ അഭിരാമി ദനീഷിനെ തേടി എത്തി. കുമളിയിലെ സ്വകാര്യ റിസോർട്ടിൽ റൂം എടുക്കുകയായിരുന്നു.