പുൽവാമയിൽ രണ്ട് ഭീകരർ കൂടി സൈനികരുടെ തോക്കുകള്‍ക്ക് ഇരയായി

Jaihind Webdesk
Thursday, April 28, 2022


ശ്രീനഗർ: കാശ്മീരിലെ പുൽവാമയിൽ  രണ്ട് ഭീകരരെ കൂടി സൈനികർ വധിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എ കെ 47 തോക്കുകൾ കണ്ടെടുത്തു.

അൽ-ബദർ സംഘടനയിലെ ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുൽവാമയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണ പരമ്പരകളിൽ ഇരുവരും ഉൾപ്പെട്ടിരുന്നതായി കാശ്മീർ സോൺ പോലീസ് അറിയിച്ചു.

പുൽവാമ ജില്ലയിലെ മിത്രിഗാം ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെയും സിആർപിഎഫിന്‍റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയത്.