കെ എസ്.ഇ.ബിയിലും തീവെട്ടിക്കൊള്ള; നിലാവ് പദ്ധതിക്ക് പിന്നിൽ വൻ അഴിമതി

Jaihind News Bureau
Thursday, February 11, 2021

കെഎസ്ഇബി നിലാവ് പദ്ധതിക്ക് പിന്നിൽ വൻ അഴിമതി. 300  കോടിയുടെ പദ്ധതി നൽകിയത് സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനത്തിന്. കരാർ നൽകിയത് മാനദണ്ഡങ്ങൾ ലംലിച്ച്. ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അവഗണിച്ച്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചിലവാക്കേണ്ടി വരുന്നത് വൻ തുക.

കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് തദേശസ്ഥാപനങ്ങൾക്ക് മുൻകൂർ നിക്ഷേപം നടത്തേണ്ടതില്ല. ഗ്രാമ പഞ്ചായത്തുകൾ മുഖേനയാണ് 280 കോടി പദ്ധതി നടപ്പാക്കാൻ നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര ഊർജ്ജ വകുപ്പിൻ്റെ കീഴിലുള്ള പൊതു സ്വകാര്യ സംരംഭമായ എനർജി എഫിഷ്യൻസി സർവീസിസ് ലിമിറ്റിഡിനാണ് പദ്ധതി നടത്തിപ്പിന്‍റെ ചുമതല.  ഇ.ഇ.എസ്. എല്ലിന് കരാർ നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് ആരോപണം.

കെ. എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങൾ ഇത്തരം കരാർ നൽകുമ്പോൾ തദ്ദേശമായ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പരിഗണിക്കണമെന്നാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിഷ്ക്കർഷിച്ചിരിക്കുന്നത്. കൂടാതെ ഇത്തരം പദ്ധതികളിൽ ടെണ്ടർ തുക കുടതലാണെങ്കിലും കേരളത്തിലെ സ്ഥാപനങ്ങളെ പരിഗണിക്കുമെന്ന് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. എന്നാൽ നിലാവ് പദ്ധതിയിൽ ഈ മാനദണ്ഡങ്ങൾ എല്ലാം മറികടന്നാണ് അന്യ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കരാർ നൽകിയത്.

നിലവിൽ കേരളത്തിലെ എൽ.ഇ.ഡി തെരുവ് വിളക്കുകൾ വിതരണം ചെയ്യുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങളെ ഈ പദ്ധതിയിൽ തഴഞ്ഞു.  വിതരണം കൂടാതെ വാറൻ്റിയും മെയിൻ്റനൻസും ഈ സ്ഥാപനങ്ങളുടെ ചുമലതായിരുന്നു. എന്നാൽ നിലാവ് പദ്ധതിയിൽ ഈ വ്യവസ്ഥ ഒഴിവാക്കി. 7 വർഷത്തെ റിപ്പയർ പ്രവ്യത്തി ചെയണ്ടേത് ഗ്രാമപഞ്ചായത്തുകളുടെ ബാധ്യതയായി മാറി. വലിയൊരു തുക ഇതിനായി വേണ്ടി വരും. കുറഞ്ഞ ചെലവിൽ CFL ലൈറ്റുകളാണ് തെരുവ് വിളക്കുകൾക്കായി ഉപയോഗിക്കുന്നത്. ഇത് മറികടന്നാണ് കുടുതൽ വിലയുള്ള എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങുന്നത് .

പദ്ധതി തെരഞ്ഞെടുത്തതിലും അപാകതയുണ്ട്. 1000 ഗ്രാമ പഞ്ചായത്തുകൾ ഉള്ള കേരളത്തിൽ പദ്ധതി പഠനത്തിനായി 20 ഗ്രാമ പഞ്ചായത്തുകളെ മാത്രമാണ് തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലാണ് ഉന്നതരുടെ ഇടപെടൽ ഉണ്ടായത്. തെരുവ് വിളക്കുകൾ നൽകാൻ കേരളത്തിൽ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് അഴിമതിക്ക് വഴിവെച്ച ഇ.ഇ.എസ് എല്ലിന് കൈമാറിയത്. ഇതിന് പിന്നിൽ അഴിമതി ഉണ്ടെന്ന് വ്യക്തമാണ്.

ഇ .ഇ.എസ്.എൽ ഒരു ബൾബ് പോലും നിർമ്മിക്കുന്നില്ല. ടെണ്ടർ വിളിക്കാതെയാണ് ഇ.ഇ.എസ് എൽ ബൾബുകൾ വാങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതി സൗജന്യമായാണ് നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് കേരളത്തിലെ സ്ഥാപനങ്ങൾക്ക് നൽകണമന്നാവശ്യപ്പെട്ട് ചെറുകിട വ്യവസായികൾ മുഖ്യ മന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകിയട്ടും ഫലം ഉണ്ടായില്ല.