തിരുവനന്തപുരം : ഡി.ജി.പിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തി ഡി.ജി.പി 145 വാഹനങ്ങൾ വാങ്ങികൂട്ടിയത് 26.40 കോടി രൂപ ചെലവഴിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ പാലിക്കാതെ വാങ്ങിയ വാഹനങ്ങൾ സർക്കാർ റെഗുലറൈസ് ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടെണ്ടർ നടപടികൾ അട്ടിമറിച്ച് സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ വാങ്ങിയ 30 മൾട്ടിമീഡിയ പ്രൊജക്ടറുകളും ഡി.ജി.പിയുടെ ആവശ്യപ്രകാരം സർക്കാർ റെഗുലറൈസ് ചെയ്ത് നൽകിയതിന്‍റെ തെളിവും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.