കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ അഗ്നിരക്ഷാ സംവിധാനം : വൻ ക്രമക്കേട് നടന്നതായി ആരോപണം

Jaihind Webdesk
Tuesday, September 18, 2018

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടർ നടപടികൾ അട്ടിമറിച്ച് കൂടിയ തുകക്ക് കരാർ നൽകിയതിന് പിന്നിൽ അഴിമതി നടന്നുവെന്ന് സിപിഎമ്മിന്‍റെ മുൻ നഗരസഭാംഗം എം.പി.മഹേഷ് കുമാർ ആരോപിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ജിസിഡിഎ ചെയർമാനായിരിക്കെയാണ് ക്രമക്കേട് നടന്നത്.

https://youtu.be/9KiGC2XUg4U