കൊറോണ വൈറസ് : മലയാളി മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി | Video

Jaihind News Bureau
Sunday, March 1, 2020

കൊറോണ വൈറസ് ഭീതി പടരുന്ന ഇറാനിൽ കുടുങ്ങി മലയാളികളായ മത്സ്യതൊഴിലാളികൾ. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നും പോയ 17 മലയാളികളുൾപ്പെട്ട സംഘമാണ് കുടുങ്ങിയത്. കോറോണ വൈറസ് ബാധ കണക്കിലെടുത്തുളള സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇവർക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തത്. ഇവർക്ക് ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു.

നാല് മാസം മുൻപ് ഇറാനിലേക്ക് പോയ മത്സ്യതൊഴിലാളികളാണ് ഇറാനിലെ അസലൂരിൽ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത്. ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇവരുടെ ദുരവസ്ഥ പുറം ലോകം അറിഞ്ഞത്. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവിടങ്ങളിൽ നിന്നും പോയ 17 മലയാളികളും തമിഴ്നാട് അടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്നുളള നിരവധി പേരും ഇവർക്കൊപ്പമുണ്ട്. കൊറോണ സുരക്ഷ കർശനമാക്കിയ പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാത്ത സ്ഥിതിയുണ്ടായത്.  ആഹാരം പോലും ഇല്ലാതെയാണ് ദിവസങ്ങളായി ഇവർ കഴിയുന്നത്.

സ്പോൺസർമാരുമായി ബന്ധപ്പെട്ടിട്ടും നാട്ടിലെക്ക് തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. കോറോണ പടർന്ന് പിടിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഇറാൻ. കോവിഡ് 19 ബാധയില്‍ ഇറാനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 കഴിഞ്ഞു. അതേസമയം ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ നോർക്കയെ ചുമതലപ്പെടുത്തി.

 

https://www.facebook.com/335500517351997/videos/vb.335500517351997/2261509130817221/?type=2&theater