കൊറോണ ദേവി ക്ഷേത്രം അജ്ഞാതർ തകർത്തു ; യുപിയില്‍ പൊലീസിനെതിരെ നാട്ടുകാർ

Jaihind Webdesk
Sunday, June 13, 2021

പ്രതാപ്ഗഡ് (യുപി) : കൊവിഡിനെ മറികടക്കാനുള്ള പ്രാർഥനകൾക്കായി ഉത്തർപ്രദേശിൽ പണിത ‘കൊറോണ മാതാ ക്ഷേത്രം’ അജ്ഞാതർ തകർത്തു. ജുഹി ശുകുൽപൂർ ഗ്രാമത്തിൽ ജൂൺ 7നാണ് ക്ഷേത്രം പണിതത്. ക്ഷേത്രം തകർത്തതിന് പിന്നില്‍ പൊലീസെന്ന് നാട്ടുകാർ ആരോപിച്ചു.

തർക്കഭൂമിയിൽ പണിതതിനാൽ മറുവിഭാഗം പൊളിച്ചുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് പണം പിരിച്ച് കൊറോണയെ പൂജിക്കാന്‍ ക്ഷേത്രം  സ്ഥാപിച്ചത്.