കൊറോണ : കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ദുബായിൽ പുറത്തിറങ്ങാൻ അനുമതി വേണം

B.S. Shiju
Monday, April 6, 2020

 

 

ദുബായ് : ദുബായില്‍ 24 മണിക്കൂര്‍ യാത്രാവിലക്ക് തുടരുന്നതിനാല്‍ കാല്‍നട യാത്രക്കാരും, സൈക്കിള്‍ യാത്രക്കാരും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അനുമതി വാങ്ങണമെന്ന് നിയമം പ്രഖ്യാപിച്ചു. ഇതനുസരിച്ച് dxbpermit.gov.ae എന്ന വെബ്‌സൈറ്റിലാണ് ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ദുബായ് പൊലീസ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ഏത് വിധത്തിലാണ് യാത്ര ചെയ്യുന്നത് എന്ന് സൈറ്റില്‍ രേഖപ്പെടുത്തണം.

കാര്‍, ബസ്, മെട്രോ, കാല്‍നട, സൈക്കിള്‍ തുടങ്ങി രീതികള്‍ ഇത് രേഖപ്പെടുത്തണണം. ദുബായ് എമിറേറ്റ് വഴി മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍, മറ്റു എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബായ്-അല്‍ഐന്‍ റോഡ്, ദുബായ്-ഹത്ത റോഡ് എന്നിവ തെരഞ്ഞെടുക്കണമെന്നും പൊലീസ് അറിയിച്ചു. ഈ റോഡുകളിലെ പൊലീസ് റഡാറുകള്‍ വാഹനങ്ങളില്‍ നിന്ന് ഈ സമയങ്ങളില്‍ പിഴ ഈടാക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.