പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 803 രൂപയില്‍ നിന്ന് ഇപ്പോള്‍ 853 രൂപയായി ഉയര്‍ന്നു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്ളവര്‍ക്ക് 500 ല്‍ നിന്ന് 550 രൂപയായി. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ വില കൂട്ടിയാല്‍ സാധാരണക്കാരെ ബാധിക്കില്ല എന്ന ന്യായീകരണത്തിന് തൊട്ടടുത്ത നിമിഷമാണ് പാചക വാതക വിലയും കൂട്ടിയത്. ഇതും എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കാതെ പോകുന്നത് എന്ന വിശദീകരണവും കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടി വരും.