വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണം: കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺ​ഗ്രസ്

Jaihind Webdesk
Saturday, June 15, 2024

 

കോഴിക്കോട്: വടകരയിലെ കാഫിർ പോസ്റ്റ് വിവാദം വീണ്ടും സിപിഎമ്മിനെതിരെ യുഡിഎഫ്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. കെ.കെ. ലതികയെ ചോദ്യം ചെയ്താൽ പോസ്റ്റ് തയാറാക്കിയ ആളെയും കണ്ടെത്താനാകുമെന്ന് പ്രവീൺകുമാർ പറഞ്ഞു. പോലീസ് ഇനിയും നിഷ്ക്രിയമായാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഇടത് അനുകൂല ഫേസ്ബുക്ക് പേജുകൾ സംബന്ധിച്ച് വിവരങ്ങൾ എടുക്കുന്നുണ്ട് എന്നുമാണ് അന്വേഷണം സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.