മോദിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്‍ററി; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്‍ദേശം

Jaihind Webdesk
Saturday, January 21, 2023

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബിബിസിയുടെ വിവാദമായ ഡോക്യുമെന്‍ററി  ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം.  യൂട്യൂബിനും ട്വിറ്ററിനുമാണ് നിര്‍ദേശം നല്‍കിയത്. യൂട്യൂബ് വിഡിയോകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയ 50-ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലരുടെ ട്വീറ്റുകൾ ട്വിറ്റർ തന്നെ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേർ ലിങ്ക് റീട്വീറ്റ് ചെയ്തിരുന്നു.