പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബിബിസി ഡോക്യുമെന്‍ററി വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എൻ റാം, മഹുവ മൊയ്ത്ര, പ്രശാന്ത് ഭൂഷൺ, അഭിഭാഷകൻ എം എൽ ശർമ എന്നിവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
ബിബിസി ഡോക്യുമെന്‍ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ നിരോധിക്കുന്നത് ‘അപരാധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്’ എന്ന് വിശേഷിപ്പിച്ച് അഭിഭാഷകനായ എം എൽ ശർമ്മ ഒരു പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ഡോക്യുമെന്‍ററിയുടെ ലിങ്കുകളും ട്വീറ്റുകളും നീക്കിയതിനെതിരെയാണ് മാധ്യമപ്രവർത്തകൻ എൻ റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ഹർജി സമർപ്പിച്ചത്.
അതേസമയം ഹര്‍ജികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനെന്ന് കേന്ദ്ര നിയമമന്ത്രി വിമര്‍ശിച്ചു.