വടകര ദേശീയപാത 66-ന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ ഉറപ്പ് നല്‍കി. ഷാഫി പറമ്പില്‍ എം.പി. വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. ചര്‍ച്ചയില്‍ എംപിക്ക് പുറമേ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍ ദൂബേ, ഡെപ്യൂട്ടി കളക്ടര്‍ ബിജു, നിര്‍മാണക്കമ്പനി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ഓണത്തിന് മുന്‍പ് പ്രധാന സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കാനാണ് ധാരണയായിട്ടുള്ളത്. പ്രധാന പാതകള്‍ തുറക്കുന്നതിനുള്ള സമയക്രമവും നിശ്ചയിച്ചു. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനി നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുമെന്നും ഷാഫി പറമ്പില്‍ എം പി കൂട്ടിച്ചേര്‍ത്തു.