രാഹുല്‍ഗാന്ധിയുടെ ജീവന് ഭീഷണി; അപായപ്പെടുത്താന്‍ ശ്രമം

Jaihind Webdesk
Thursday, April 11, 2019

 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അമേത്തിയില്‍ അപായപ്പെടുത്താന്‍ ശ്രമം.    ലേസര്‍ തോക്ക് രാഹുലിനെ 7 തവണ ലക്ഷ്യം വച്ചുവെന്നും റിപ്പോര്‍ട്ട്. അമേഠിയില്‍ പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട്  സംസാരിക്കവെയായിരുന്നു രാഹുല്‍ഗാന്ധിക്ക് നേരെ ലേസര്‍ തോക്കിന്‍റെ രശ്മികള്‍ പതിക്കുന്നത്.  സുരക്ഷാ ഉദ്യോഗസ്ഥരാണ് ദൃശ്യം പുറത്ത് വിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുകയാണ്.

ഏഴുതവണയാണ് രാഹുല്‍ഗാന്ധിയുടെ നെറ്റിയിലുള്‍പ്പെടെ ലേസര്‍ലൈറ്റുകള്‍ ഉന്നം വെച്ചത്. ദീര്‍ഘദൂര സ്‌നൈപ്പര്‍ തോക്കുകളായിരിക്കാം അദ്ദേഹത്തിന് നേരെ ലക്ഷ്യം വെച്ചതെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ അതില്‍ നിന്ന് പിന്നോക്കും പോകുകയാണോ എന്ന് സംശയിക്കുന്നതാണ് എ.ഐ..സി.സി സംശയം പ്രകടിപ്പിച്ചു. രാഹുല്‍ഗാന്ധിക്കുനേരെ വധഭീഷണിയെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.സി.സി ആവശ്യപ്പെട്ടു.[yop_poll id=2]