‘രാഹുല്‍ അജയ്യന്‍, ആർക്കും തടയാനാവില്ല’; ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, May 13, 2023

 

ന്യൂഡല്‍ഹി: കർണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകർത്തെറിഞ്ഞ മുന്നേറ്റത്തിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അജയ്യനാണെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. ആത്മവിശ്വാസമുണ്ടെന്നും രാഹുലിനെ ആർക്കും തടയാനാവില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ കരുത്തുറ്റ ശബ്ദമായി നിലകൊള്ളുന്ന രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. എത്ര തന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ രാഹുലും കോണ്‍ഗ്രസ് പാർട്ടിയും മുന്നോട്ടുപോകുമെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കുന്നത്. കർണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ കേസെടുത്ത് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. വർഷങ്ങള്‍ക്കിപ്പുറം കർണാടകയുടെ തന്നെ മണ്ണില്‍ ബിജെപിയുടെ അടിവേരറുത്ത് നേടിയ വന്‍ മുന്നേറ്റം രാഹുലിന്‍റെ മധുര പ്രതികാരം കൂടിയാവുകയാണ്.