കൊല്ലം കോർപ്പറേഷനിലെ അഴിമതികൾക്കെതിരെ കോൺഗ്രസ് സോണൽ ഓഫീസ് മാർച്ച് നാളെ

 

കൊല്ലം: കോർപ്പറേഷനിലെ അഴിമതികൾക്കും ദുർഭരണത്തിനും എതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ രണ്ടാം ഘട്ടമായി നടത്തുന്ന സോണൽ ഓഫീസ് പടിക്കലേക്കുള്ള പ്രതിഷേധ മാർച്ചും ധർണ്ണയും നാളെ രാവിലെ 10ന് കാവനാട് കോർപ്പറേഷൻ സോണൽ ഓഫീസ് പടിക്കൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും. വടക്കേവിള സോണൽ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment