കൊവിഡ്: സർവകക്ഷി യോഗം വിളിക്കണം, പ്രതിപക്ഷത്തിന്‍റെ വാക്കുകൾ കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ്

Jaihind News Bureau
Thursday, April 2, 2020

ന്യൂഡല്‍ഹി:  കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയ്യാറകണമന്ന് കോൺഗ്രസ്. കോവിഡിനെ ചെറുക്കാൻ സർക്കാരിനൊപ്പം കോൺഗ്രസ് ഉണ്ടാകും
പ്രതിപക്ഷത്തിന്‍റെ വാക്കുകൾ കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമന്ന് കോൺഗ്രസ് വർക്കിംഗ് കമിറ്റി യോഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധി നേരിടുന്നവർക്ക് ധനസഹായം നൽകണമെന്നും കോൺഗ്രസ് ആവശ്യപെട്ടു