സി കെ ശ്രീധരന് പിച്ച ചട്ടി സമർപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ; കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച് നടത്തി

Jaihind Webdesk
Sunday, December 18, 2022

കാഞ്ഞങ്ങാട്: സി കെ ശ്രീധരന് പിച്ച ചട്ടി സമർപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ. രക്ത സാക്ഷി കുടുംബങ്ങളെ വഞ്ചിച്ച് കേസ്സ് രേഖകൾ പഠിച്ച ശേഷം പ്രതികൾക്കായ് വക്കാലത്തേറ്റെടുത്ത സി കെ ശ്രീധരന്‍റെ നാണം കെട്ട നടപടിക്കെതിരെ കാഞ്ഞങ്ങാട് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. നാല് വെള്ളി കാശിനു വേണ്ടി ഒറ്റുകാരനായ യൂദാസിനെ പോലും നാണിപ്പിക്കുന്ന സി കെ ശ്രീധരൻ വക്കീലിന്‍റെ ആർത്തി ശമിപ്പിക്കാൻ അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ പിച്ച ചട്ടി സമർപ്പിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകർ പിരിഞ്ഞു പോയത്. പ്രതിഷേധ പരിപാടി പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി അനിൽ വാഴുന്നോറൊടി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ, വൈസ് പ്രസിഡണ്ടുമാരായ തസ്റീന സി എച്ച്, ഡോ: ദിവ്യ ജിതിൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് ഉപ്പിലിക്കൈ, നിയോജക മണ്ഡലം സെക്രട്ടറി റഫീഖ് ഹാജി റോഡ്, സന്ദീപ് ഒഴിഞ്ഞ വളപ്പ്, മണ്ഡലം സെക്രട്ടറിമാരായ ജയേഷ് പുതുക്കൈ, ശ്രീനിവാസൻ ചൂട്ട്വം, വേണു കുശാൽ നഗർ, പ്രമോദ്, രാജു, അഭിലാഷ്, ഭാസ്കരൻ , വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.