അടിമാലിയിൽ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു; പിന്നിൽ സിപിഎം

Jaihind News Bureau
Wednesday, August 19, 2020

ഇടുക്കി അടിമാലിയിൽ കോൺഗ്രസ്-സിപിഎം സംഘർഷം കോൺഗ്രസ്സ് പ്രവർത്തകന് കുത്തേറ്റു. കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് രമേശനാണ് കുത്തേറ്റത്. സിപിഎമ്മിന്‍റെ വിദ്വേഷമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. പരിക്കേറ്റ രമേശനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും പ്രദേശത്ത് വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നു. എന്നാൽ പോലീസ് ഇടപെട്ടതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഇരുകൂട്ടരും ഉറപ്പു നൽകിയിരുന്നതിന്പിന്നാലെയാണ് സംഘർഷം.

കുത്തിയ സി.പി.എം പ്രവർത്തകനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. സിപിഎമ്മിൽ നിന്നും സമീപകാലത്ത് നിരവധി പേർ കോൺഗ്രസിലേക്ക് മാറുകയും കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ മുൻപുണ്ടായിരുന്ന പലരും സിപിഎം വിരുദ്ധ നിലപാട് സ്വീകരിച്ചു. ഇവർ കോൺഗ്രസിലേക്ക് ചേക്കേറിയതാണ് സിപിഎം പ്രവർത്തകരുടെ വിദ്വേഷത്തിനും വൈരാഗ്യത്തിനും കാരണമായതെന്നും പ്രവർത്തകർ ആരോപിച്ചു.