മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു; ദുഃഖകരമായ സംഭവം ഭാരത് ജോഡോ യാത്രയ്ക്കിടെ: അനുശോചിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, November 8, 2022

 

നന്ദേഡ്/മഹാരാഷ്ട്ര: ഭാരത് ജോഡോ യാത്രയ്ക്കിടെ അഖിലേന്ത്യാ കോൺഗ്രസ് സേവാദൾ അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണകുമാർ പാണ്ഡേ കുഴഞ്ഞുവീണ് മരിച്ചു. സേവാ ദളിന്‍റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. ഇന്ന് മഹാരാഷ്ട്രയിലെ നന്ദേട് ജില്ലയിലെ ഗുരുദ്വാരയിൽ നിന്നും പുറപ്പെട്ട ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ദേശായ പതാകയുമായി മുന്നിൽ നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം അഖിലേന്ത്യാ കോൺഗ്രസ് സേവാദൾ ഭാരവാഹിയായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ്. കൃഷ്ണകുമാർ പാണ്ഡേയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു.