കർണാടക മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം ; 119 സീറ്റുകൾ സ്വന്തമാക്കി മുന്നേറ്റം

Friday, April 30, 2021

കർണ്ണാടകയിൽ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പിൽ 119 സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ്‌ മുന്നേറിയപ്പോൾ 33ലൊതുങ്ങി ബിജെപി മൂന്നാം സ്ഥാനത്തായി. 36 ഇടത്ത് ജെ ഡി എസ് വിജയിച്ചു. കോൺഗ്രസ്‌ നിലം തൊടില്ലെന്ന് പറഞ്ഞ ബെല്ലാരിയും ബിഡാരിയുമുൾപ്പടെ പത്തിൽ ഏഴു മുനിസിപ്പാലിറ്റിയും കോൺഗ്രസ് പിടിച്ചെടുത്തു .

ഒരേയൊരു മുനിസിപ്പാലിറ്റിയിലൊതുങ്ങി ബിജെപി. 20 വർഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ്‌ പിടിച്ചെടുത്തു.

 

https://www.facebook.com/DKShivakumar.official/posts/3022879554598910