മലപ്പുറം ജില്ല തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫിന് ജയം

Wednesday, May 18, 2022

മലപ്പുറം ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫിന് ജയം. ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി പൂക്കൈപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോൽപ്പിച്ചത്.

കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാർഡ് യുഡിഎഫ് നിലനിർത്തി. മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാർഡ് യുഡിഎഫ് നിലനിർത്തി. 279 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ സി.കെ. അഹമ്മദാണ് ഇവിടെ വിജയിച്ചത്. വള്ളിക്കുന്ന്
പരുത്തിക്കാട് ഒൻപതാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. എവിടെയും ഭരണമാറ്റം ഇല്ല.