കരുത്തോടെ കോണ്‍ഗ്രസ്: നേടിയത് 45 ശതമാനം സീറ്റുകള്‍; 305 എം.എല്‍എമാരെ ഒറ്റയ്ക്ക് വിജയിപ്പിച്ചു

Jaihind Webdesk
Wednesday, December 12, 2018

ന്യൂദല്‍ഹി: വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കരുത്ത് തെളിയിച്ച് കോണ്‍ഗ്രസ്. നിയമസഭാതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് നിലയില്‍ വ്യക്തത കൈവന്നത്. 678 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 305 സീറ്റുകളും ഒറ്റക്ക് വിജയിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് പാര്‍ട്ടി. 45 ശതമാനം സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

സീറ്റ് നില ഇപ്രകാരം: ഛത്തീസ്ഗഡ് – 68, മധ്യപ്രദേശ് – 114, രാജസ്ഥാന്‍ – 99, തെലങ്കാന – 19, മിസോറാം -5. 2013 നേക്കാള്‍ നൂറിലേറെ സീറ്റുകളാണ് ഈ വര്‍ഷം കരസ്ഥമാക്കിയിരിക്കുന്നത്.
രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 101 സീറ്റുകളായിരുന്നു ഇവിടെ 104 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് വിജയം. ചത്തീസ്ഗഡില്‍ രമണ്‍ സിങിന്റെ 15 വര്‍ഷത്തെ ഭരണത്തിനാണ് കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ അന്ത്യം കുറിച്ചിരിക്കുന്നത്.
ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെ കൂടുതല്‍ ആവശേത്തോടെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഒരുങ്ങുന്നത്.