വേനലില്‍ “കുടിനീര്‍ കൂട്”കളുമായി കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു

Jaihind Webdesk
Wednesday, April 5, 2023

തിരുവനന്തപുരം: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദാഹജലം നല്‍കുന്നതിനായി ”കുടിനീര്‍ കൂടുകള്‍” പദ്ധതി ആരംഭിച്ചു. വഴിയോരങ്ങളിലെ കുടിനീര്‍ കൂടുകള്‍ സ്ഥാപിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റെ കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ചു.

ആളുകള്‍ ഒത്തുകൂടുന്ന ബസ് സ്റ്റാന്‍ഡുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ചന്തകള്‍, നാല്‍ക്കവലകള്‍, ആശുപത്രി പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ പോഷകസംഘടനകളുടേയും, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ”കുടിനീര്‍ കൂടുകള്‍”സ്ഥാപിക്കും. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണം പദ്ധതി നടത്തിപ്പിന് തേടാവുന്നതാണെന്ന് കെപിസിസി അറിയിച്ചു.