മധ്യപ്രദേശിലെ ചിന്ദ്വാര കോര്‍പ്പറേഷന്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസ്; ജബല്‍പൂരിലും വിജയം

Jaihind Webdesk
Sunday, July 17, 2022

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം ആദ്യമായി വിജയിച്ച് കോൺഗ്രസ്. ചിന്ദ്വാര കോർപ്പറേഷൻ രൂപീകരിച്ച 2014 ൽ ബിജെപി വിജയിച്ച മേയർ സ്ഥാനമാണ് ആദിവാസി നേതാവ് വിക്രം അഹക്യേയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. 18 വർഷത്തിന് ശേഷമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിന്ദ്വാരയിൽ ജയിക്കുന്നത്. ജബല്‍പൂരിലും കോണ്‍ഗ്രസ് വിജയിച്ചു. ഗ്വാളിയോറിലും കോണ്‍ഗ്രസ് ബിജെപി സ്ഥാനാർത്ഥിയെക്കാള്‍ 16,000 ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ജൂലൈ ആറിനാണ് 11 മുനിസിപ്പൽ കോർപ്പറേഷനുകൾ, 36 മുനിസിപ്പൽ കൗൺസിലുകൾ, 86 ടൗൺ കൗൺസിലുകൾ എന്നിവയുൾപ്പെടെ 133 തദ്ദേശസ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ, സാഗർ, സത്‌ന, സിങ്‌ഗ്രൗളി, ചിന്ദ്വാര, ഖണ്ട്‌വ, ബുർഹാൻപൂർ, ഉജ്ജയിൻ എന്നിവയുൾപ്പെടെ 11 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കാണ് മേയർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്. 101 സ്ഥാനാർത്ഥികളാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മുനിസിപ്പൽ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെണ്ണൽ ജൂലൈ 20ന് നടക്കും.