‘ചാന്‍സിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിനെ എതിർക്കും; സർക്കാർ നടപടി അനധികൃത നിയമനങ്ങള്‍ക്ക് വേണ്ടി’: കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, November 9, 2022

 

കണ്ണൂർ: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഇടതുഭരണത്തില്‍ എല്ലാ മേഖലകളിലും രാഷ്ട്രീയ നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകളിലും രാഷ്ട്രീയ നിയമനം യഥേഷ്ടം നടത്താന്‍ വേണ്ടിയാണ് സർക്കാർ ഇത്തരമൊരു ഓർഡിനന്‍സ് കൊണ്ടുവരുന്നത്. അതേസമയം ഗവർണർ തന്‍റെ അധികാര പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും കെ സുധാകരന്‍ എംപി കൂട്ടിച്ചേർത്തു. ഭരിക്കുന്ന ഭരണകൂടം പറഞ്ഞതുപോലെ ഗവർണർ ആടി. അതിന്‍റെ തിക്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.