‘കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ട’ ; സിപിഎമ്മിനോടും ബിജേപിയോടും കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Thursday, September 2, 2021

കണ്ണൂർ : കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി. വിമര്‍ശിക്കുന്നവരെ കൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ പാർട്ടിയിലില്ല. ഡിസിസി അധ്യക്ഷപട്ടിക അന്തിമമാണെന്നും  അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയാണ് മുഖ്യം. അഭിപ്രായം പറഞ്ഞാല്‍ തല്ലിക്കൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസാണെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍  നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തെ അറിയിച്ചിരുന്നതായും വേണുഗോപാല്‍ പറഞ്ഞു.