‘രാഹുലിനെതിരായ നടപടിക്ക് പിന്നില്‍ ഒരു വ്യക്തിയുടെ അഹങ്കാരം; കോണ്‍ഗ്രസ് തളരില്ല, ജനങ്ങള്‍ ഒപ്പമുണ്ട്’; മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Sunday, March 26, 2023

 

ന്യൂഡല്‍ഹി: സത്യത്തിന്‍റെ വായ മൂടിക്കെട്ടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ.  രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ടെന്നും ഈ പോരാട്ടം ജനങ്ങൾക്കുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ അഹങ്കാരമാണ് ഇതിനുപിന്നിൽ. കോൺഗ്രസ് തളരില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.