ദരിദ്രർക്ക് 50 ലക്ഷം ന്യായ് കിറ്റുകൾ; ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകും. അതിഥി തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കുമായി 50 ലക്ഷം ന്യായ് കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.  അതിർത്തിയിൽ  ജീവൻ പൊലിഞ്ഞ സൈനികരോടുള്ള ആദരസൂചകമായും കൊവിഡ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലും രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഒരു തരത്തിലുമുള്ള ആഘോഷങ്ങളും പാടില്ലെന്ന് എഐസിസിയും നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യത്താകെ വിവിധ സേവന പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ യൂത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് സേവന വാരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളികളും പാവപ്പെട്ടവര്‍ക്കും ഭക്ഷണം അടക്കമുള്ളവ എത്തിക്കും.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ന്യായ് കിറ്റുകള്‍ എത്തിക്കും. തൊഴിലില്ലാതായ അതിഥി തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡുകള്‍ നല്‍കും. ഇതിലൂടെ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കും. കൊറോണയെ ചെറുത്ത ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. ഗ്രാമങ്ങള്‍ തൊട്ട് നഗരങ്ങളെ വാര്‍ഡുകളും നിയമസഭാ മണ്ഡലങ്ങളിലും വരെ സേവനം എത്തിക്കും.

 

Comments (0)
Add Comment