‘എത്ര കോട്ട കെട്ടി ഒളിച്ചിരുന്നാലും പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവും, സമരഭടന്മാർക്ക് അഭിവാദ്യങ്ങള്‍’; കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, July 31, 2022

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ എത്ര കോട്ടകള്‍ കെട്ടി ഒളിച്ചിരുന്നാലും ഭയന്നോടിയാലും നാടിന്‍റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരൻ എംപി. നാട് കണ്ട ഏറ്റവും വലിയ കള്ളനും രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ് താങ്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്ന ചിത്രം പങ്കുവെച്ച് അഭിവാദ്യം അറിയിച്ചായിരുന്നു കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പിണറായി വിജയൻ ,
”എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിന്‍റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാകും”. കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്.

ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്‍റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ.

അതേസമയം മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണ ഗൂഢാലോചന, പോലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ  തൃക്കാക്കര പോലീസ് കേസെടുത്തത്. കാക്കനാട്ടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ്  മുഖ്യമന്ത്രിയുടെ കാറിന് നേരെ ചാടി വീണ്  മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ ഇടിച്ച് സോണി പനന്താനം പ്രതിഷേധം അറിയിച്ചത്.